സഞ്‌ജിത്തിന്റെ കൊലപാതകം; പാലക്കാട് എസ്‌ഡിപിഐ ഓഫിസുകളിൽ റെയ്‌ഡ്
പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എസ്‌ഡിപിഐ ഓഫിസുകളിൽ പോലീസ് റെയ്‌ഡ് നടത്തി. ആർഎസ്എസ് പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്. നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് റെയ്‌ഡ് നടത്തിയത്.
കൊലപാതകത്തിൽ...
ഇ-ശ്രം രജിസ്‌ട്രേഷൻ; പാലക്കാട് ജില്ലയിൽ 31-നകം പൂർത്തിയാക്കാൻ നിർദ്ദേശം
പാലക്കാട്: ജില്ലയിലെ ഇ-ശ്രം രജിസ്‌ട്രേഷൻ ഡിസംബർ 31 നകം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്‌ടർ മൃൺമയി ജോഷി വിവിധ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌ടറുടെ ചേംബറിൽ നടന്ന...
അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണം; രമേശ് ചെന്നിത്തല
പാലക്കാട്: ശിശുമരണങ്ങൾ തുടർക്കഥയാകുന്ന അട്ടപ്പാടിയിൽ പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടപ്പാടിയിൽ ജനങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ നിന്നും ഡോ....
തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ
പാലക്കാട്: തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. മുൻകൂർ റിസർവേഷൻ ഇല്ലാത്തവർക്ക് യാത്ര ചെയ്യാമെങ്കിലും എക്‌സ്‌പ്രസ് ചാർജ് നൽകണം. പാലക്കാട് നിന്ന് തിരിച്ചെന്തൂർക്കുള്ള വണ്ടി നാളെ പുലർച്ചെയും ആരംഭിക്കും. ഇതേതുടർന്ന്, പാലക്കാട്-പൊള്ളാച്ചി...
പാലക്കാട് രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു
ചെർപ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ബഹളം കേട്ടെത്തിയ പോലീസ് ഉദ്യോഗസ്‌ഥന്റെ സമയോചിതമായ ഇടപെടൽ മൂലം മകനെ രക്ഷപെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ് കുമാറിന്റെ ഭാര്യ...
സഞ്‌ജിത്ത് വധക്കേസ്; പിടികൂടിയത് മൂന്നുപേരെ മാത്രം-കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബിജെപി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരുമാസം തികഞ്ഞിട്ടും കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസിൽ മൂന്ന് പേരെ മാത്രമാണ്...
ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട്; മുൻ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ
പാലക്കാട്: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ ശാന്തിലിംഗ ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്. ക്ഷീരവികസന വകുപ്പ് നടത്തിയ അന്വേഷത്തിലാണ് സംഘത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. അറുപത് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്....
പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്: ജില്ലയിലെ പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി പ്രവർത്തകരാണെന്ന് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ്...








































