പാലക്കാട് രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു

By Trainee Reporter, Malabar News
hanged death in palakkad
Ajwa Travels

ചെർപ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ബഹളം കേട്ടെത്തിയ പോലീസ് ഉദ്യോഗസ്‌ഥന്റെ സമയോചിതമായ ഇടപെടൽ മൂലം മകനെ രക്ഷപെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ് കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. രണ്ടര വയസുകാരനായ മകൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുറ്റാനശ്ശേരിയിൽ തിങ്കളാഴ്‌ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.

അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും മകനെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എആർ ക്യാപിലെ പോലീസ് ഉദ്യോഗസ്‌ഥൻ സി പ്രജോഷും സമീപവാസികളും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ അമ്മയും കുഞ്ഞും തൂങ്ങിയ നിലയിലായിരുന്നു. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമ ശ്വാസോച്‌ഛ്യാസം നൽകി. തുടർന്ന് പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ജയന്തിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നത്. ഭർതൃവീട്ടിൽ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പോലീസിന് മൊഴി നൽകിയത്. എന്നാൽ, മകൾ ജീവനൊടുക്കാൻ ഇടയാക്കിയ സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്‌ഛൻ നാരായണൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജയന്തിയുടെ ഭർത്താവ് ജ്യോതിഷ് കുമാർ കൂലിപ്പണിക്കാരനാണ്. കുറ്റനാശ്ശേരിയിലെ ഭർതൃവീട്ടിൽ മകനും ഭർത്താവിനും അച്‌ഛനമ്മമാർക്കൊപ്പമായിരുന്നു താമസം.

Most Read: ശബരിമല തീർഥാടനം; നെയ്യഭിഷേകത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE