ശബരിമല തീർഥാടനം; നെയ്യഭിഷേകത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയേക്കും

By Staff Reporter, Malabar News
Sabarimala
Ajwa Travels

നിലയ്‌ക്കൽ: ശബരിമലയിൽ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണവും ഉടൻ നീക്കിയേക്കുമെന്ന് സൂചന. പമ്പാ സ്‌നാനം, നീലിമല കയറ്റം തുടങ്ങിയ അനുവദിച്ചിട്ടും നെയ്യഭിഷേകം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്. ഭക്‌തർ ഇരുമുടിക്കെട്ടിൽ കൊണ്ടു വരുന്ന നെയ്യ് ശ്രീകോവിലിൽ അഭിഷേകം ചെയ്‌തു നൽകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് വീണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. എന്നാൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ട്രാക്‌ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി. ഈ നിയന്ത്രണം സന്നിധാനത്തേക്കുള്ള ശർക്കര ഉൾപ്പടെയുള്ളവയുടെ നീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

അതേസമയം ദേവസ്വം ഭണ്ഡാരത്തിലെ യന്ത്രത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ബാങ്കിലേക്ക് മാറ്റാൻ നീക്കിവെച്ച നോട്ടു കെട്ടുകളിൽ കൂടുതൽ തുക കണ്ടെത്തിയതിനെ കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിന് കൈമാറും മുൻപ് നോട്ട് കെട്ടുകൾ അടുക്കി വെച്ചപ്പോൾ വലിപ്പത്തിൽ ദേവസ്വം ജീവനക്കാർക്ക് സംശയം തോന്നിയിരുന്നു. പരിശോധനയിൽ 10, 20, 50 രൂപയുടെ കെട്ടുകളിൽ അധിക തുകയുണ്ടായിരുന്നു.

ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട് കമ്മീഷണർക്ക് നൽകി. ഒന്നുകിൽ ഒരു വിഭാഗം ദേവസ്വം, ബാങ്ക് ജീവനക്കാർ ചേർന്ന് ബോധപൂർവം നടത്തിയ ക്രമക്കേട്, അല്ലെങ്കിൽ നെയ്യും മറ്റും പുരണ്ട നോട്ട് കെട്ടുകൾ എണ്ണിയപ്പോൾ യന്ത്രത്തിന് പറ്റിയ തകരാറോ ആവാമെന്ന് വിലയിരുത്തുന്നു. ദേവസ്വം വിജിലൻസ് എസ്‌പി നേരിട്ടെത്തി അന്വേഷിച്ച ശേഷമാകും തുടർ നടപടികൾ കൈക്കൊള്ളുക.

Read Also: ഉത്തരാഖണ്ഡിലെ സ്‍ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും; അരവിന്ദ് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE