ഉത്തരാഖണ്ഡിലെ സ്‍ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും; അരവിന്ദ് കെജ്‌രിവാൾ

By Syndicated , Malabar News
arvind-kejriwal
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്നാൽ സംസ്‌ഥാനത്തെ 18 വയസിന് മുകളിലുള്ള എല്ലാ സ്‍ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ 20 വർഷത്തെ ഭരണം ഉത്തരാഖണ്ഡിന്റെ അവസ്‌ഥ മോശമാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“സംസ്‌ഥാനത്തെ 18 വയസിന് മുകളിലുള്ള എല്ലാ സ്‍ത്രീകൾക്കും ഞങ്ങൾ പ്രതിമാസം 1,000 രൂപ നൽകും. ഞാനൊരു രാഷ്‌ട്രീയ നേതാവല്ല. എനിക്ക് രാഷ്‌ട്രീയം ചെയ്യാനറിയില്ല. ഞങ്ങൾക്ക് ജോലി ചെയ്യാനേ അറിയൂ. ഡെൽഹിയിൽ 10 ലക്ഷം ആളുകൾക്ക് ഞങ്ങൾ ജോലികൾ നൽകിയിട്ടുണ്ട്, ഇവിടെയും നൽകും”- ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി ചിലർ സംസ്‌ഥാനത്തിന്റെ അവസ്‌ഥ മോശമാക്കി. അധികാരം ലഭിച്ചാൽ ആളുകൾക്ക് എങ്ങനെ ജോലി നൽകണമെന്ന് എനിക്കറിയാം എന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

Read also: മത പരിവർത്തന ആരോപണം; മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE