ശ്രീനഗറിൽ ഞായറാഴ്‌ച ചന്തയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ടൂറിസ്‌റ്റ് റിസപ്‌ഷൻ സെന്ററിലും ഞായറാഴ്‌ച ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്‌റ്റ് റിസപ്‌ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെയാണ്...
ചെന്നൈയിൽ മലയാളി യുവതിയെ അർധരാത്രി ബസിൽ നിന്ന് ഇറക്കിവിട്ടു; അന്വേഷണം തുടങ്ങി
ചെന്നൈ: ബസിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി യുവതിയെ അർധരാത്രി സുരക്ഷിതമല്ലാത്ത സ്‌ഥലത്ത് ഇറക്കിവിട്ട സംഭവത്തിൽ തമിഴ്‌നാട് എസ്‌ഇടിസി (സ്‌റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷൻ) അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയിലാണ് നടപടി.
ശ്രീപെരുംപുത്തൂരിലെ സ്വകാര്യ കോളേജിൽ...
ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ ത്വയിബ കമാൻഡറെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ കമാൻഡർ ഉസ്‌മാനെ വധിച്ച് സുരക്ഷാസേന. ശ്രീനഗറിലെ ജനവാസ മേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിൽ രണ്ടു...
നിജ്‌ജാർ വധത്തിൽ അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന് കാനഡ; പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ വധത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിൽ ചൂടുപിടിച്ച് വിവാദം. ആരോപണത്തിൽ കനേഡിയൻ ഹൈക്കമ്മീഷനിലെ പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ...
ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ. ശ്രീനഗർ, അനന്ത്‌നാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്ത്‌നാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ...
ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ യുഎസിൽ; ഇന്ത്യയിലെത്തിക്കാൻ നീക്കം
മുംബൈ: ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് (25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ചു ഇയാളെ കണ്ടെത്തി ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ പോലീസ് ആരംഭിച്ചു.
ബോളിവുഡ്...
ബെംഗളൂരുവിൽ മലയാളി കുടുംബത്തെ കാർ തടഞ്ഞ് ആക്രമിച്ചു; അഞ്ചുവയസുകാരന് പരിക്ക്
ബെംഗളൂരു: ബെംഗളൂരുവിൽ കാറിൽ സഞ്ചരിച്ചിരുന്ന മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ചിക്കനായകനഹള്ളി അസ്‌ട്രോ ഗ്രീൻ കാസ്‌കേഡ് ലേഔട്ടിൽ താമസിക്കുന്ന അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ഇന്നലെ രാത്രി...
ഇന്ത്യ-ചൈന അതിർത്തിയിൽ പട്രോളിങ് തുടങ്ങി; താൽക്കാലിക നിർമാണങ്ങൾ പൊളിച്ചുമാറ്റി
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക് മേഖലകളിൽ പട്രോളിങ് ആരംഭിച്ച് ഇന്ത്യയും ചൈനയും. മേഖലയിൽ മുഖാമുഖം വരാതെയാണ് ഇരു സേനാ വിഭാഗങ്ങളുടെയും പട്രോളിങ്. മേഖലയിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടികൾ...









































