ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ ത്വയിബ കമാൻഡറെ വധിച്ച് സുരക്ഷാസേന

ശ്രീനഗറിലെ ജനവാസ മേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ ഉസ്‌മാൻ കൊല്ലപ്പെട്ടത്.

By Senior Reporter, Malabar News
Terrorist attack_Malabar news
Rep. Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക്ക് ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ കമാൻഡർ ഉസ്‌മാനെ വധിച്ച് സുരക്ഷാസേന. ശ്രീനഗറിലെ ജനവാസ മേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാൻമാർക്കും രണ്ടു പോലീസ് ഉദ്യോഗസ്‌ഥർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖന്യാറിലെ ഏറ്റുമുട്ടൽ അവസാനിച്ചതായാണ് വിവരം. സുരക്ഷാ സേനാംഗങ്ങളെ വധിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്നു ഉസ്‌മാൻ.

ജമ്മു കശ്‌മീരിലെ 30 കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസം മുതൽ സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അനന്ത്‌നാഗ് ഉൾപ്പടെ നിരവധി കേന്ദ്രങ്ങളിൽ ഇന്ന് ഏറ്റുമുട്ടലും നടന്നിരുന്നു. ജമ്മു കശ്‌മീരിലെ അനന്ത്‌നാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ടു ഭീകരരെ വധിച്ചിരുന്നു. ഒരാൾ ഒളിവിലാണെന്നാണ് സൂചന.

Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE