ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ. ശ്രീനഗർ, അനന്ത്‌നാഗ്, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. അനന്ത്‌നാഗിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു മേഖലയിൽ മുപ്പതിടങ്ങളിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.
ബന്ദിപ്പോരയിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഒന്നരവർഷത്തിന് ശേഷമാണ് ശ്രീനഗർ നഗരത്തിനുള്ളിൽ ഏറ്റുമുട്ടൽ നടക്കുന്നത്. നഗരത്തിലെ ലാൽചൗക്കിൽ നിന്ന് നാലുകിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടക്കുന്ന ഖാനിയാർ.
സുരക്ഷാസേന തിരയുന്ന ലഷ്‌കർ ഇ ത്വയിബ കമാൻഡർ ഉസ്‌മാൻ ഉൾപ്പടെ രണ്ടുപേർ ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന തുടങ്ങിയത്. പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. രൂക്ഷമായ ഏറ്റുമുട്ടൽ ഇവിടെ തുടരുകയാണ്. മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!