കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതം പാകിസ്‌ഥാൻ തിരഞ്ഞെടുപ്പിന്; അസം മുഖ്യമന്ത്രി
ന്യൂഡെൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാകിസ്‌ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെയാണ് മുഖ്യമന്ത്രി രൂക്ഷമായി...
അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്
നാഗ്‌പൂർ: എല്ലാവര്‍ക്കും പ്രത്യേക രാഷ്‌ട്രീയ ആശയങ്ങളോട് പ്രതിപത്തിയുണ്ടാകാമെങ്കിലും അഭിഭാഷകരുടെയും ന്യായാധിപന്‍മാരുടെയും കൂറ് ഭരണഘടനയോടായിരിക്കണമെന്നും പ്രതിബദ്ധത ഏതെങ്കിലും പ്രത്യേക പക്ഷത്തോട് ആയിരിക്കരുതെന്നും സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. നാഗ്‌പൂർ ഹൈക്കോടതി ബാർ അസോസിയേഷന്റെ...
ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നു; സോണിയ ഗാന്ധി
ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ജയ്‌പൂരിലെ പാർട്ടി പൊതുസമ്മേളനത്തിലായിരുന്നു സോണിയയുടെ പരാമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളിലെ...
‘കൊലപാതകങ്ങൾ നടത്തുന്നത് ഞങ്ങളുടെ നയമല്ല’; ഗാർഡിയൻ റിപ്പോർട് തള്ളി ഇന്ത്യ
ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ചിലരെ വധിക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നുവെന്ന ബ്രിട്ടീഷ് പത്രം ഗാർഡിയന്റെ റിപ്പോർട് തള്ളി ഇന്ത്യ. ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണ് റിപ്പോർട്ടെന്നും മറ്റുരാജ്യങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത്...
കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കണം; ഹരജിയിൽ ഇടപെടാതെ ഹൈക്കോടതി
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഡെൽഹി മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ ഇടപെടാതെ ഡെൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ...
അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള കെജ്‌രിവാളിന്റെ ഹരജി വിധി പറയാൻ മാറ്റി
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റ് ചോദ്യം ചെയ്‌തുള്ള ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നാല് മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ജസ്‌റ്റിസ് സ്വർണകാന്ത ശർമ കേസ് വിധി...
ബോക്‌സിങ് താരം വിജേന്ദർ സിങ് ബിജെപിയിൽ ചേർന്നു
ന്യൂഡെൽഹി: ബോക്‌സിങ് താരം വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഡെൽഹിയിലെ പാർട്ടി ആസ്‌ഥാനത്ത് എത്തിയാണ് വിജേന്ദർ ബിജെപി അംഗത്വം സ്വീകരിച്ചത്. പീഡന പരാതിയുമായി ബന്ധപ്പെട്ട് റെസലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ...
മദ്യനയ അഴിമതിക്കേസ്; സഞ്‌ജയ് സിങ്ങിന് ജാമ്യം- ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആറുമാസമായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്‌ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്‌ഥകൾ...









































