ബിബിസി ഓഫിസിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്
ഡെൽഹി: ബിബിസി ഓഫിസിൽ ആദായനികുതി ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നു. ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്‌ഥർ ബിബിസി ഓഫിസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ...
നിയമപരമായി ഏത് സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം’: സുപ്രീം കോടതി
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏതൊരു സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. ജഡ്‌ജിമാരായ സഞ്‌ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച്, ജമ്മു കശ്‌മീരിലെ...
ജിഎസ്‌ടി വിഹിതം; കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിന് വീഴ്‌ചയെന്ന് നിർമല സീതാരാമൻ
ന്യൂഡെൽഹി: കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്‌ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ വിമർശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നൽകിയിട്ടില്ലെന്നാണ് ആരോപണം. കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളം...
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ നീളുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നീണ്ടു പോകുന്നതിൽ അതൃപ്‌തി അറിയിച്ച് സുപ്രീം കോടതി. കേസിൽ വിചാരണ നടപടികൾ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. കേസിൽ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ...
13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാർ; കോഷിയാരിക്ക് പകരം രമേശ് ബയ്‌സ്
ന്യൂഡെൽഹി: 13 സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുള്ള ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപതി മുർമു. മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചതിന് പിന്നാലെ, സംസ്‌ഥാനത്തിന്റെ പുതിയ ഗവർണറായി ജാർഖണ്ഡ് ഗവർണറായിരുന്ന...
ത്രിപുരയിൽ വികസനം കൊണ്ടുവന്നത് ബിജെപി സർക്കാർ; പ്രധാനമന്ത്രി
ന്യൂഡെൽഹി: ത്രിപുര ഭരിച്ച മുൻകാല സർക്കാരുകളെ പരസ്യമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെയും കമ്മ്യൂണിസ്‌റ്റുകാരുടെയും ഭരണം ത്രിപുരയുടെ വികസനത്തിന് തടസമായി നിന്നെന്നും ബിജെപി സർക്കാരാണ് സംസ്‌ഥാനത്ത് വികസനം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി...
‘പശു ആലിംഗന ദിനം’; അപ്പീൽ പിൻവലിച്ച് കേന്ദ്രം
ന്യൂഡെൽഹി: പ്രണയദിനമായ ഫെബ്രുവരി 14ന് ‘കൗ ഹഗ് ഡേ’ (പശു ആലിംഗന ദിനം) ആചരിക്കണമെന്ന അപ്പീൽ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ തീരുമാനം വലിയ വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ...
എസ്എസ്എൽവി ഡി2 വിക്ഷേപിച്ചു; ഭ്രമണപഥത്തിൽ എത്തുക മൂന്ന് ഉപഗ്രഹങ്ങൾ
ന്യൂഡെൽഹി: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവി (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്ന് ഇന്ന് രാവിലെ 9.18ന് ആണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്....









































