രാജ്യത്തേക്കുള്ള യാത്രക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ഫലം നിർബന്ധം; സൗദി
റിയാദ്: ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്കും, സ്വദേശികൾക്കും രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനകമുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി സൗദി. ഈ തീരുമാനം നിലവിൽ പ്രാബല്യത്തിലായിട്ടുണ്ട്.
നേരത്തെ രാജ്യത്ത് പ്രവേശിക്കാൻ 72...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം; യുഎഇ
അബുദാബി: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ച് യുഎഇ. ഈ മാസം പകുതിയോടെയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുക. ഇളവുകൾ പ്രകാരം ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്‌ഥാപനങ്ങൾ...
ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്‌തുത്യർഹം; ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ
മനാമ: ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്‌തുത്യർഹമാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവ. പ്രവാസി ലീഗൽ സെൽ, ബിഎംസിയുടെ സഹകരണത്തോടെ നടത്തിയ 'കുടിയേറ്റക്കാരും നിയമ പ്രശ്‌നങ്ങളും' എന്ന വിഷയത്തിലെ വെബിനാർ ഉൽഘാടനം...
ഒരാഴ്‌ചക്കിടെ 25,000ത്തോളം കോവിഡ് നിയമലംഘനം; പിഴ ഈടാക്കി സൗദി
റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കിടെ രാജ്യത്ത് 25,000ത്തോളം കോവിഡ് നിയമലംഘനങ്ങൾ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. തുടർന്ന് 25,000ത്തോളം ആളുകൾക്ക് പിഴ ഈടാക്കുകയും ചെയ്‌തു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് പിഴ ഈടാക്കിയത്.
7,303...
ആരോഗ്യ-വിനോദസഞ്ചാര രംഗത്ത് കൂടുതൽ സഹകരിക്കും; യുഎഇ-ഇസ്രയേൽ ധാരണയായി
അബുദാബി: ആരോഗ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഒരുങ്ങി ഇസ്രയേലും യുഎഇയും. ഇത് സംബന്ധിച്ച സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പകർച്ചവ്യാധിയടക്കമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബിയിൽ നൂതന സംവിധാനങ്ങളുള്ള...
ചെറുമൽസ്യങ്ങളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ബഹ്‌റൈൻ
മനാമ: ചെറുമൽസ്യങ്ങളെ പിടിക്കുന്നതിന് വിലക്കുമായി ബഹ്‌റൈൻ. പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്‌ദുല്ല ഖലഫ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
മൽസ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. 10 സെന്റി...
യുഎഇക്ക് പിന്നാലെ വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാൻ ബഹ്‌റൈനും
മനാമ: യുഎഇക്ക് പുറകെ ബഹ്‌റൈനും വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ശൈഖ്...
യുഎഇയിൽ ഇന്ന് റിപ്പോർട് ചെയ്‌തത് ഈ വർഷത്തെ കുറഞ്ഞ കോവിഡ് കണക്കുകൾ
അബുദാബി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 1,704 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഈ വർഷം റിപ്പോർട് ചെയ്യുന്ന...







































