നിയമലംഘനം; ഒമാനില്‍ നിന്ന് 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്

By News Bureau, Malabar News
Representational Image
Ajwa Travels

മസ്‍കറ്റ് : ഒമാനില്‍ നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്തുമെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് അറിയിച്ചു. അല്‍ വുസ്‍ത ഗവര്‍ണറേറ്റില്‍ വെച്ച് അനധികൃത മൽസ്യ ബന്ധനത്തിന് പിടിയിലായവർക്ക് എതിരെയാണ് നടപടി.

ദുഖമിലെ പോലീസ് സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മഹൗത്ത് വിലായത്തിലെ സറബ് പ്രദേശത്ത് കടലില്‍ നിയമവിരുദ്ധമായി മൽസ്യബന്ധനം നടത്തുകയായിരുന്ന 18 പ്രവാസികളും പിടിയിലായത്.

കസ്‌റ്റഡിയിലെടുത്ത പ്രവാസികളെ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സംയുക്‌ത പരിശോധക സംഘത്തിന് കൈമാറിയിരിക്കുകയാണ് എന്നും ഡയറക്‌ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Most Read: പഞ്ചാബ് തിരഞ്ഞെടുപ്പ്; ബിജെപി പ്രചാരണത്തിന് കോൺഗ്രസ് എംപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE