തെരുവുനായ നിയന്ത്രണം; നടപടി പുരോഗമിക്കുന്നതായി അധികൃതർ

By News Bureau, Malabar News
Ajwa Travels

മനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി അധികൃതർ. ബ്ളാക്​ ഗോൾഡ്​ കമ്പനിക്കാണ്​ തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല.

മആമീർ, റാസ്​ സുവൈദ്​, സമാഹീജ്​ എന്നീ പ്രദേശങ്ങളിലാണ് നടപടികൾ സ്വീകരിച്ചത്​. ഇതിനായി സന്നദ്ധ ​പ്രവർത്തകരുടെ സഹായ​ത്തോടെയും തെരുവുനായ നിയന്ത്രണ പരിപാടികൾ നടക്കുന്നുണ്ട്​.

നുവൈദറാത്​, സനദ്​, സിത്ര എന്നിവിടങ്ങളിൽ നിന്നുള്ള പരാതി പ്രകാരം നടപടികൾ സ്വീകരിച്ചിരുന്നതായി അധികൃതർ വ്യക്‌തമാക്കി. കുട്ടികൾക്ക്​ കൂടുതൽ ഭീഷണി ഉയർത്തുന്ന തരത്തിൽ മആമീർ പ്രദേശ​ത്ത്​ നായകളുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. വീടുകൾക്ക്​ സമീപം നിർത്തിയിട്ട വാഹനങ്ങൾ​ തെരുവുനായകൾ കേടുവരുത്തുന്ന സംഭവങ്ങളുമുണ്ടായി.

തെരുവുനായകളുമായി ബന്ധപ്പെട്ട പരാതികൾ 17155363, 80008001, 38099994 എന്നീ നമ്പരുകളിൽ വിളിച്ച്​ അറിയിക്കാമെന്നും അധികൃതർ അറിയിച്ചു.

Most Read: പർദ്ദ ധരിക്കാത്തതിനാലാണ് രാജ്യത്ത് ബലാൽസംഗങ്ങൾ വർധിക്കുന്നത്; കോൺഗ്രസ് എംഎൽഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE