ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; വിദേശി സംഘം പിടിയിൽ

By News Bureau, Malabar News
Ajwa Travels

മസ്‍കറ്റ്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്‌റ്റൽ ഗാർഡിന്റെ പിടിയിലായി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നുമാണ് സംഘം പിടിയിലായത്.

17 ഏഷ്യൻ വംശജരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇവർ ഉപയോഗിച്ചിരുന്ന ബോട്ടും പിടികൂടിയിട്ടുണ്ട്.

നുഴഞ്ഞുകയറ്റ സംഘത്തിനെതിരെ രാജ്യത്തിന്റെ തൊഴിൽ കുടിയേറ്റ നിയമങ്ങളുടെ ലംഘനത്തിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോസ്‌റ്റൽ ഗാർഡ് അറിയിച്ചു.

Most Read: ഗുജറാത്ത് തീരത്തെ പാക് ബോട്ടുകൾ; 6 പാകിസ്‌ഥാൻ സ്വദേശികൾ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE