ന്യൂഡെൽഹി: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ആരംഭിച്ചതായി സൂചന. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനത്തിന് മുകളിൽ വിജയകരമായിരുന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
നേരത്തെ വിജയം കണ്ട റഷ്യൻ വാക്‌സിൻ സ്‌പുട്‌നിക് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് പങ്കാളിയെ കണ്ടെത്തിയിരുന്നു. മരുന്ന് വിതരണത്തിനായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അനുമതി ലഭിക്കുന്നതനുസരിച്ചാവും ഫൈസർ, ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുക. അടുത്ത വർഷം അഞ്ച് കോടി ആളുകൾക്ക് നൽകാനുള്ള വാക്‌സിൻ വികസിപ്പിച്ചെടുക്കാനാണ് ഫൈസർ ലക്ഷ്യമിടുന്നത്. എന്നാൽ മൈനസ് 70 ഡിഗ്രിയിൽ വാക്‌സിൻ സൂക്ഷിക്കണമെന്നത് ഫൈസറിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വിലങ്ങുതടിയാകുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്.
Read also: ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും; മാർഗ നിർദേശങ്ങൾ പുറത്തുവിട്ടു







































