കൊല്ലം: ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്ഥാനാർഥി മദ്യ വിതരണം നടത്തുന്നതായി പരാതി. യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണാണ് തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്. വീഡിയോ ദൃശ്യങ്ങൾ സഹിതമാണു പരാതി.
സ്ഥാനാർഥിയുടെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലുകൾ വഴി ടോക്കൺ നൽകി മദ്യം വിതരണം ചെയ്യുകയാണ്. ഇതു കൂടാതെ വാഹനങ്ങളിൽ മദ്യം എത്തിച്ചു നൽകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
National News: മാവോവാദി ആക്രമണം; കൊല്ലപ്പെട്ട സൈനികരുടെ എണ്ണം എട്ടായി, 18 പേരെ കാണാനില്ല








































