ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഡിഎംകെ നേതാവ് എ രാജ. തന്റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും എംകെ സ്‌റ്റാലിനും പളനിസ്വാമിയും തമ്മിലുള്ള താരതമ്യം മാത്രമാണ് ചെയ്‌തതെന്നുമാണ് രാജയുടെ വിശദീകരണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിനെയും പളനിസ്വാമിയെയും താരതമ്യം ചെയ്‌ത് സംസാരിക്കുന്നതിനിടെ ആണ് രാജ വിവാദ പരാമർശം നടത്തിയത്. അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ് എന്നായിരുന്നു എടപ്പാടി പളനിസ്വാമിക്കെതിരെ രാജ നടത്തിയ പരാമർശം. നിയമാനുസൃതമായി പിറന്ന പൂർണ പക്വതയെത്തിയ കുഞ്ഞാണ് സ്‌റ്റാലിനെന്നും രാജ പറഞ്ഞിരുന്നു.
സംഭവം വിവദമായതോടെ രാജക്ക് എതിരെ അണ്ണാ ഡിഎംകെഎ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇതിന്റെ അടിസ്‌ഥാനത്തിൽ രാജക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു.
Also Read: സ്‌പെഷൽ അരിവിതരണം തുടരാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ