സ്‌പെഷൽ അരിവിതരണം തുടരാം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

By Staff Reporter, Malabar News
Kerala-High-Court
Representational image
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തിഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി നടപടി. അരിവിതരണം തുടരാമെന്ന് വ്യക്‌തമാക്കിയ കോടതി എന്നാലത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു.

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാം അരി നല്‍കാനുള്ള തീരുമാനമാണ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നത്.

ഈസ്‌റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ച് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അരി നല്‍കാനായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാൽ കമ്മീഷൻ അരിവിതരണം തടയുക ആയിരുന്നു.

ഫെബ്രുവരി നാലിനായിരുന്നു അരിവിതരണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതെന്നും ഇത് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Read Also: കേരള പോലീസ് വിവരാവകാശ നിയമത്തിന് അതീതരല്ല; വിമർശനവുമായി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE