ന്യൂഡെല്‍ഹി: കോവിഡ് രോഗബാധിതനായിരിക്കെ അപകടം മൂലമോ വിഷം കഴിച്ചോ മരണം സംഭവിക്കുന്നവര്‍ക്കും കോവിഡ് രോഗികള്‍ക്ക് നല്‍കി വരുന്ന എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സെപ്റ്റംബര്‍ 23നകം ഹാജരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
കോവിഡ് ബാധിതനായിരിക്കെ ആത്‌മഹത്യ ചെയ്‌താല്‍ നഷ്‌ടപരിഹാരം നല്‍കാനാവില്ല എന്ന കേന്ദ്രനയം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ജസ്‌റ്റിസ് എംആര്‍ ഷാ, ജസ്‌റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഇക്കാര്യം പരിഗണിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കോവിഡ് മരണവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം നല്‍കാന്‍ വൈകിയതില്‍ സര്‍ക്കാരിന് കോടതി താക്കീത് നല്‍കിയിരുന്നു. കൊവിഡ് മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമ്പോഴേക്കും മൂന്നാം തരംഗവും അവസാനിക്കുമെ കേന്ദ്ര സര്‍ക്കാരിനോട് കോടതി പറഞ്ഞിരുന്നു.
Read also: അത് കുട്ടികൾക്കിടയിലെ പ്രശ്‌നം; ഹരിതയുടെ പരാതിയെ നിസാരവൽക്കരിച്ച് പികെ ഫിറോസ്







































