തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരാധനാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കണമെന്ന വിവിധ മത-സാമുദായിക സംഘടനകളുടെ ആവശ്യം യോഗം വിലയിരുത്തും.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നത് സംബന്ധിച്ചും, കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും കൂടുതല്‍ സമയം തുറന്നു പ്രവര്‍ത്തിക്കുന്നത് അടക്കം കൂടുതല്‍ മേഖലകളിലും ഇളവ് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിന് ശേഷം ലോക്ക്ഡൗണ്‍ ലഘൂകരിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു.
വാരാന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. അതേസമയം സംസ്ഥാനത്ത് ജനിതക വകഭേദം വന്ന ഡെല്‍റ്റ പ്ളസ് വൈറസ് സ്ഥിരീകരിക്കുന്നതിനെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നോക്കിക്കാണുന്നത്.
Read Also: വിസ്മയയുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും