വിസ്‌മയയുടെ മരണം; പോസ്‌റ്റ്‌മോർട്ടം റിപ്പോർട് ഇന്ന് ലഭിക്കും

By News Desk, Malabar News
The court's finding is comforting; Minister Veena George
Ajwa Travels

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ മരണ കാരണം വ്യക്‌തമാക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട് ഇന്ന് പോലീസിന് ലഭിക്കും. വിസ്‌മയയുടെ നിലമേലിലെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തുന്നുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം സ്‌ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് നിലപാട്.

സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്റെ അറസ്‌റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാത്രിയോടെയാണ് കിരൺകുമാർ ശൂരനാട് പോലീസിനു മുന്നിൽ കീഴടങ്ങിയത്. ഗാർഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന.

നിലമേല്‍ സ്വദേശിനിയായ വിസ്‌മയ എന്ന ഇരുപത്തിനാലുകാരി പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. വിവാഹം കഴിഞ്ഞതു മുതല്‍ സ്‍ത്രീധനത്തിന്റെ പേരില്‍ വിസ്‌മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

ഞായറാഴ്‌ച രാത്രിയും മര്‍ദനമുണ്ടായി. ഈ മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്‌മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്‌മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്.

Malabar News: 11 ദിവസംകൊണ്ട് 2500 പേരുടെ വിശപ്പകറ്റി സൗജന്യ അടുക്കള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE