ധനമന്ത്രിക്ക് കോവിഡ്; പ്രമുഖ മന്ത്രിമാരും നേതാക്കളും നിരീക്ഷണത്തിലേക്ക്

By Desk Reporter, Malabar News
KKS_SRP_KBK - Malabar News
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇദ്ദേഹത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തോമസ് ഐസകിനൊപ്പം പങ്കെടുത്ത നേതാക്കളും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരും നിരീക്ഷണത്തില്‍ പോകും.

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഐസക്കിനൊപ്പം പങ്കെടുത്തത്; ആരോഗ്യമന്ത്രി കെ കെ ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,എസ് രാമചന്ദ്രന്‍ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കളാണ്. ഇവരെല്ലാവരും കോവിഡ് നിയന്ത്രണ നിയമമനുസരിച്ച് നിരീക്ഷണത്തില്‍ പോകേണ്ടവരാണ്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഉന്നത സിപിഎം നേതാവാണ് തോമസ് ഐസക്. നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്ന എം.എ ബേബി ഇപ്പോള്‍ സുഖം പ്രാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE