‘ദൃശ്യം 2’ റിലീസ് ആമസോണ്‍ പ്രൈമില്‍; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

By Team Member, Malabar News
dhrishyam 2
Representational image
Ajwa Travels

ജിത്തു ജോസഫ് സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തിലെത്തിയ ‘ദൃശ്യം’ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവരാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും ഇടയില്‍ ചിത്രം തീയറ്ററില്‍ റിലീസ് ചെയ്യില്ലെന്നും ഒടിടി പ്ളാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നതെന്നും വ്യക്‌തമാക്കി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒപ്പം തന്നെ പുതുവൽസരത്തില്‍ ചിത്രത്തിന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ചിത്രത്തിന്റെ ടീസറിനൊപ്പമാണ് ‘ദൃശ്യം 2′ ഒടിടി പ്ളാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നതെന്ന് വ്യക്‌തമാക്കിയത്. 2013ലാണ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ദൃശ്യം പുറത്തിറങ്ങിയത്. പിന്നീട് ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ഈ കോവിഡ് കാലത്താണ് പുറത്തു വന്നത്. ഇതോടെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ദൃശ്യം 2വില്‍ ആദ്യഭാഗത്തിലുള്ള അഭിനേതാക്കളെ കൂടാതെ മറ്റ് ചില താരങ്ങള്‍ കൂടിയെത്തുന്നുണ്ട്. സംസ്‌ഥാനത്ത് മാസങ്ങളായി അടഞ്ഞു കിടക്കുന്ന തീയറ്ററുകള്‍ തുറക്കുമ്പോള്‍ ദൃശ്യം 2 പോലെ ഏറെ പ്രേക്ഷക പിന്തുണയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് സിനിമാമേഖലക്ക് വലിയ ആശ്വാസം പകരുമെന്ന പ്രതീക്ഷയിലായിരുന്നു മലയാള സിനിമാലോകം. എന്നാല്‍ പുതിയ വൈറസ് പടരുമെന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം തീയേറ്ററുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വ്യക്‌തമാക്കിയ സാഹചര്യത്തിലാണ് ദൃശ്യം 2 ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ അണിയറപ്രവര്‍ത്തകര്‍ എത്തിയത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ജോസഫ് രചനയും, സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം 2ന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. അനില്‍ ജോണ്‍സണ്‍ സംഗീതവും, വിഎസ് വിനായക് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗണേഷ് കുമാര്‍, സായ് കുമാര്‍, മുരളി ഗോപി എന്നിവരാണ് പുതിയ കഥാപാത്രങ്ങളായി എത്തുന്നത്.

Read also : രാജ്യാന്തര പുരസ്‌കാര മികവിൽ ഫസ്‌റ്റ് ക്ളാപ്പിന്റെ ‘പുള്ള്’; ഷിംല ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE