ജല്ലിക്കട്ടിലെ പശ്‌ചാത്തല സംഗീതത്തെ പ്രശംസിച്ച് സംവിധായകൻ ശങ്കർ

By Staff Reporter, Malabar News
malabarnews-shankar
Shankar
Ajwa Travels

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായി മലയാളത്തിന്റെ അഭിമാനമായ ജല്ലിക്കട്ടിന് തമിഴ് സംവിധായകൻ ശങ്കറിന്റെ പ്രശംസ. കഴിഞ്ഞ കുറച്ച് നാളുകൾക്ക് ഇടയിൽ ആസ്വദിച്ച ഏറ്റവും മികച്ച പശ്‌ചാത്തല സംഗീതങ്ങളിൽ ഒന്ന് ജല്ലിക്കട്ടിലേത് ആണെന്ന് ശങ്കർ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു ശങ്കറിന്റെ പ്രതികരണം. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ സൂററൈ പോട്രുവിനും ശങ്കർ മികച്ച പ്രതികരണം രേഖപ്പെടുത്തി.

ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്‌ദുൾ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ, ആമേന്‍, അങ്കമാലി ഡയറീസ്, ഈമയൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. തമിഴ് സംവിധായകൻ സെൽവരാഘവൻ ജല്ലിക്കെട്ടിനു ഓസ്‌കർ സാധ്യതയുണ്ടെന്ന് അഭിപ്രായം പങ്കുവച്ചിരുന്നു.

Read Also: അനില്‍ കപൂറും അനുരാഗ് കശ്യപും നേര്‍ക്കുനേര്‍; ‘എകെ വേര്‍സസ് എകെ’ ട്രെയ്ലര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE