ചരിത്ര നേട്ടവുമായി ദൃശ്യം 2; ലോകത്തെ ‘മോസ്‌റ്റ് പോപ്പുലർ’ സിനിമകളിൽ 10ആം സ്‌ഥാനത്ത്

By Team Member, Malabar News
dhrishyam 2
Representational image
Ajwa Travels

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ പുതിയ വിവരങ്ങൾ അനുസരിച്ച് ദൃശ്യം 2ന്റെ ആരാധകർ കേരളവും, ഇന്ത്യയും കടന്ന് ലോകസിനിമാ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്‌റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്‌ത്‌ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ദൃശ്യം 2. കൂടാതെ ഈ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സിനിമയെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ലോകത്തിലെ 100 മോസ്‌റ്റ് പോപ്പുലർ ചിത്രങ്ങളുടെ പട്ടികയിൽ 10ആം സ്‌ഥാനത്താണ് ദൃശ്യം 2 ഇടം നേടിയത്. ലോകമൊട്ടാകെയുള്ള പ്രേക്ഷകർ ചർച്ച ചെയ്യുന്ന, റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്. 18308 ഐഎംഡിബി ഉപഭോക്‌താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിംഗ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്‌ഥലങ്ങളിൽ നിന്നും ചിത്രത്തിനു ലഭിച്ച വോട്ടുകളാണ് റേറ്റിംഗ് കൂടാൻ കാരണമായത്. കൂടാതെ ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖവും ഇതിന് പിന്നാലെ നടത്തിയിരുന്നു.

ലോകമെമ്പാടും പ്രേക്ഷകരുള്ള ഹോളിവുഡ് സിനിമകളുടെ കൂട്ടത്തിലാണ് ദൃശ്യം 2 പട്ടികയിൽ ഇടം നേടിയതെന്നത് മലയാള സിനിമക്ക് തികച്ചും അഭിമാനിക്കാവുന്ന കാര്യമാണ്. ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്‌റ്റിസ് ലീഗ്, മോൺസ്‌റ്റർ ഹണ്ടർ‍, ദി ലിറ്റിൽ തിങ്സ് തുടങ്ങിയ ചിത്രങ്ങളാണ് പട്ടികയിൽ ആദ്യ സ്‌ഥാനങ്ങളിൽ ഉള്ളത്. ഇതിലൂടെ ദൃശ്യം 2വിന് ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരാണ് ആരാധകരായി ഉള്ളതെന്ന കാര്യമാണ് ഊട്ടിയുറപ്പിക്കുന്നത്.

Read also : സ്‌പോർട്‌സ് ഡ്രാമയുമായി രജിഷ വിജയൻ വീണ്ടും; ‘ഖൊ-ഖൊ’ ടീസർ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE