കശ്‌മീരിൽ അതീവ ജാഗ്രത; രഹസ്യാന്വേഷണ വിഭാഗം ഇന്ന് യോഗം ചേരും

By Staff Reporter, Malabar News
jammu-and-kashmir-extreme-vigilance
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച ചെയ്യും. രണ്ടാഴ്‌ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്‌മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

ഇതര സംസ്‌ഥാന തൊഴിലാളികളെ പോലീസ് സ്‌റ്റേഷനിലേക്കോ സൈനിക ക്യംപിലേക്കോ മാറ്റണമെന്ന നിർദ്ദേശം നൽകിയിട്ടില്ലെന്നും, ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണെന്നും ഐജിപി വിജയ് കുമാർ അറിയിച്ചു. ഐജി ഇത് നിഷേധിച്ചുവെങ്കിലും വിവിധ മാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ ഇന്നും പുറത്തുവരുന്നുണ്ട്.

ഈ ഉത്തരവ് ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പലയിടങ്ങളിലും തൊഴിലാളികളെ പോലീസ് ഉദ്യോഗസ്‌ഥർ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട് ചെയ്യുന്നത്. അതേസമയം, ഇന്നലെ 2 ബിഹാർ സ്വദേശികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജമ്മു കശ്‌മീർ ലെഫ്റ്റ് ഗവർണറുമായി സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണം നടന്ന പൂഞ്ചിൽ ഭീകരർക്കായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്.

Read Also: ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE