വിക്രമിൽ കമലിനൊപ്പം ഫഹദ് ഫാസിലും; വില്ലൻ വേഷത്തിലെന്ന് സൂചന

By Staff Reporter, Malabar News
kamal-fahad
Ajwa Travels

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന ‘വിക്രം‘ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മുഖ്യവേഷത്തിൽ. വില്ലനായാണ് ഫഹദ് ഫാസിൽ വേഷമിടുന്നതെന്ന് സൂചനകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്ത്യൻ സിനിമയിൽ ഇപ്പോഴുള്ള താരങ്ങളിൽ ഫഹദാണ് ഏറ്റവും പ്രിയപ്പെട്ട നടനെന്ന് കമൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫഹദിനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്നും കമൽ വെളിപ്പെടുത്തിയിരുന്നു.

കമൽ ഹാസന്റെ 232ആം ചിത്രമാണ് ഇത്. സൂപ്പർ ഹിറ്റായ കൈദിക്കും വിജയ് ചിത്രം മാസ്‌റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമലിന്റെ ഉടമസ്‌ഥതയിലുള്ള രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കും.

Read Also: നിഗൂഢതകളുമായി ‘നിഴൽ’; വെള്ളിയാഴ്‌ച തിയേറ്ററുകളിൽ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE