അക്രമികളിൽ നിന്നും രക്ഷപെടാൻ പുഴയിൽ ചാടി; ഹരിയാനയിൽ 5 പേർ മുങ്ങിമരിച്ചു

By Team Member, Malabar News
Drowned To Death
Representational Image
Ajwa Travels

ന്യൂഡെൽഹി: ഹരിയാനയിൽ അക്രമികളിൽ നിന്നും രക്ഷപെടുന്നതിനായി പുഴയിൽ ചാടിയ 5 പേർ മുങ്ങിമരിച്ചു. സംസ്‌ഥാനത്തെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം. പൂർവ വൈരാഗ്യത്തെ തുടർന്നാണ് 30 അംഗ സംഘം ആക്രമിക്കാനായി എത്തിയത്. ഇവരിൽ നിന്നും രക്ഷപെടുന്നതിനായി 10 പേർ പുഴയിൽ ചാടുകയായിരുന്നു. ഇവരിൽ 5 പേർ മുങ്ങിമരിക്കുകയും ചെയ്‌തു.

വെസ്‌റ്റേൺ യമുന കനാലിൽ നിന്നുമാണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാക്കിയുള്ള 5 പേർ നീന്തി രക്ഷപെടുകയായിരുന്നു. ആക്രമിക്കാൻ എത്തിയ സംഘം യുവാക്കൾക്ക് നേരെ കല്ലെറിഞ്ഞെന്നും, രക്ഷപെടാൻ മറ്റ് വഴികൾ ഇല്ലാതെ പുഴയിൽ ചാടുകയായിരുന്നു എന്നും യമുന നഗർ പോലീസ് വ്യക്‌തമാക്കി.

Read also: ഭീകരവാദം; മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE