ലഖ്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സര്‍ക്കാരിന്റെ ധാർഷ്ട്യമാണ് യുപിയില്‍ കാണുന്നതെന്നും തകര്‍ന്ന ഭരണ സംവിധാനമാണ് യു പി യില്‍ ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു. ഒരുപക്ഷേ, നമ്മുടെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് അവര്‍ മറന്നിരിക്കാം, പക്ഷേ പൊതുജനം അത് ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.
രാഷ്ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരിക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയ യുപി പൊലീസിന്റെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം. ഹത്രസില്‍ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ചൗധരിക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്ക് നേരെയുള്ള ഇത്തരത്തിലുള്ള അക്രമം അപലപനീയം ആണെന്നും പ്രിയങ്ക പറഞ്ഞു.
നേരത്തെ ഹത്രസിലേക്ക് പോകുംവഴി പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നേരെ പൊലീസ് കയ്യേറ്റം നടത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ഹത്രസിലേക്ക് കടക്കാന്‍ യു പി പോലീസ് അനുവദിച്ചത്
Read also: ജുഡീഷ്യല്‍ അന്വേഷണം ആവശ്യം; ഹത്രസ് കേസില്‍ കോണ്‍ഗ്രസ് പ്രതിഷേധം