സായ് ഇല്ലാതെ ‘റൗഡി ബേബി 1 ബില്യൺ’ പോസ്‌റ്റർ; ആരാധകർ പ്രതിഷേധത്തിൽ

By Team Member, Malabar News
Malabarnews_rowdy baby
Representational image
Ajwa Travels

തെന്നിന്ത്യന്‍ ഭാഷയില്‍ 1 ബില്യണ്‍ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോര്‍ഡ് റൗഡി ബേബി സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ധനുഷും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മാരി 2 എന്ന ചിത്രത്തിലെ ഹിറ്റായ ഗാനമായിരുന്നു റൗഡി ബേബി. ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകളാണ് റൗഡി ബേബി സ്വന്തമാക്കിയത്. 1 ബില്യണ്‍ വ്യൂസ് നേടിയ ഗാനത്തിന്റെ പോസ്‌റ്റര്‍ ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയതോടെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ആരാധകര്‍.

റൗഡി ബേബി 1 ബില്യണ്‍ പോസ്‌റ്ററില്‍ ഗിറ്റാറുമായി നില്‍ക്കുന്ന ധനുഷ് മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ധനുഷിനൊപ്പം നൃത്തത്തില്‍ കട്ടക്ക് പിടിച്ചു നിന്ന സായ് പല്ലവിയെ എന്ത് കൊണ്ടാണ് ഒഴിവാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. സായ് പല്ലവി ഇല്ലെങ്കില്‍ റൗഡി ബേബി പൂര്‍ണ്ണമാകില്ലെന്നും ഗാനത്തിന്റെ വിജയത്തിന്റെ പ്രധാന കാരണം സായ് പല്ലവിയുടെ നൃത്തമാണെന്നുമാണ് ആരാധകരുടെ വാദം.

സമൂഹമാദ്ധ്യമങ്ങളില്‍ ഇക്കാര്യം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പോസ്‌റ്ററില്‍ നിന്നും സായ് പല്ലവിയെ ഒഴിവാക്കിയതിന്റെ കാരണം അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കണമെന്നും ആരാധകര്‍ ഒന്നടങ്കം സമൂഹമാദ്ധ്യമങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. ധനുഷ് എഴുതിയ ഗാനത്തിന് ശബ്‌ദം നല്‍കിയത് ധനുഷും ദീയും ചേര്‍ന്നാണ്. ഒപ്പം കൊറിയോഗ്രാഫറായി എത്തിയത് പ്രഭുദേവയും. 2019 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വീഡിയോ എന്ന നേട്ടം കരസ്‌ഥമാക്കിയ റൗഡി ബേബി ഇറങ്ങിയ ആഴ്‌ചയില്‍ തന്നെ യൂട്യൂബില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.

Read also : ചെമ്പന്‍ വിനോദും മംമ്തയും എത്തുന്ന ‘അണ്‍ലോക്ക്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റ്ര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE