ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ സ്വന്തമാക്കി. ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ പെൺ പുലികളുടെ മുന്നേറ്റം.
മനു ഭാകർ, എഷ സിങ്, റിതം സാങ്വാൻ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. 1759 പോയിന്റോടെയാണ് ഇന്ത്യ സ്വർണക്കുതിപ്പ് തുടരുന്നത്. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ 590 പോയിന്റ് നേടിയ മനു ഭാകറും 586 പോയിന്റ് നേടിയ എഷയും വ്യക്തിഗത വിഭാഗത്തിൽ ഫൈനൽ യോഗ്യത നേടുകയും ചെയ്തു.
50 മീറ്റർ റൈഫിൾ 3പി ഇനത്തിൽ ഇന്ത്യ ഇന്ന് വെള്ളി നേടി. സ്വിഫ്റ്റ് സമ്ര, ആഷി ചൗക്സെ, മനിനി കൗശിക് എന്നിവരടങ്ങുന്ന ടീമാണ് വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 16 ആയി ഉയർന്നു. കഴിഞ്ഞ ദിവസം നടന്ന അശ്വാഭ്യാസത്തിലും ഇന്ത്യ സ്വർണം സ്വന്തമാക്കിയിരുന്നു.
നാല് സ്വർണവും അഞ്ചു വെള്ളിയും ഏഴ് വെങ്കലവുമാണ് നിലവിൽ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇന്നലെ പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞു ഇന്ത്യന്‍ വനിതകള്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിലെ രണ്ടാം സ്വര്‍ണമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!