ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു

വനിതാ കബഡിയിൽ സ്വർണമെഡൽ നേടിയതോടെയാണ് 100 മെഡൽ എന്ന ചരിത്ര സംഖ്യയിലേക്ക് ഇന്ത്യ എത്തിയത്. കബഡി സ്വർണത്തിന് പുറമെ അമ്പെയ്‌ത്ത്‌ ടീം നാല് മെഡലുകൾ കൂടി നേടിയതോടെയാണ് ഇന്ത്യ സെഞ്ചുറിയിൽ മുത്തമിട്ടത്.

By Trainee Reporter, Malabar News
India make history in Asian Games
Ajwa Travels

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്ക് പൊൻതിളക്കം. ചരിത്രം സൃഷ്‌ടിച്ചു ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതാ കബഡിയിൽ സ്വർണമെഡൽ നേടിയതോടെയാണ് 100 മെഡൽ എന്ന ചരിത്ര സംഖ്യയിലേക്ക് ഇന്ത്യ എത്തിയത്. കബഡി സ്വർണത്തിന് പുറമെ അമ്പെയ്‌ത്ത്‌ ടീം നാല് മെഡലുകൾ കൂടി നേടിയതോടെയാണ് ഇന്ത്യ സെഞ്ചുറിയിൽ മുത്തമിട്ടത്.

25 സ്വർണം, 35 വെള്ളി, 40 വെങ്കലവുമടക്കം 100 മെഡലുകളുമായി പട്ടികയിൽ നാലാം സ്‌ഥാനത്താണ് നിലവിൽ ഇന്ത്യ. വനിതാ കബഡി ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 26-24 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗെയിംസിന്റെ 14ആം ദിനത്തിൽ രാവിലെ തന്നെ മൂന്ന് സ്വർണം ഉൾപ്പടെ അഞ്ചു മെഡലുകളാണ് ഇന്ത്യ നേടിയത്.

വനിതാ അർച്ചറിയിൽ ജ്യോതി വെന്നം, പുരുഷ ആർച്ചറിയിൽ ഓജസ് ഡിയോട്ടലെ എന്നിവരാണ് മറ്റു സ്വർണജേതാക്കൾ. പുരുഷ അർച്ചറിയിൽ വെള്ളിയും വനിതാ അർച്ചയിൽ വെങ്കലവും ഇന്ത്യക്കാണ്. ഇന്നലെ വരെ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവും സഹിതം 95 മെഡലുകളാണ് ഇന്ത്യ നേടിയത്. പുരുഷ ക്രിക്കറ്റിലും ബാഡ്‌മിന്റൺ പുരുഷ ഡബിൾസിലും ഫൈനൽ മൽസരങ്ങളിൽ ഇന്ത്യൻ പ്രാതിനിധ്യമുള്ളതിനാൽ രണ്ടു മെഡലുകൾ കൂടി ഉറപ്പാണ്.

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ സർവകാല റെക്കോർഡാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 2018ലെ 70 മെഡലുകൾ എന്ന നേട്ടം ഇതിനകം മറികടന്ന ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ കാഴ്‌ചവെക്കുന്നത്. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകൾ നേടിയതായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE