അബുദാബി: സമസ്‌ത മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ഡിസംബര്‍ അഞ്ചിന് ഡെൽഹിയിൽ നടക്കുന്ന ‘ഡയസ്‌പോറ ഇന്‍ ഡല്‍ഹിയുടെ’ ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു.
അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രം മാറ്റം വരുന്നില്ലെന്നത് തികഞ്ഞ അനീതിയാണെന്നും പ്രവാസികളില്‍ നിന്നും ഈടാക്കുന്ന അമിത വിമാന നിരക്കിന്റെ കാര്യത്തിലും വോട്ടവകാശത്തിലും കോടതിയുടെ ശക്‌തമായ ഇടപെടലും നിര്‍ദേശങ്ങളുമുണ്ടായിട്ടും ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ മനോഭാവം പ്രതിഷേധാര്‍ഹമാണെന്നും സെമിനാർ ഉൽഘാടനം ചെയ്‌ത സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
നാടിന്റെ സാമ്പത്തിക മേഖലകളില്‍ മാത്രമല്ല, വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സര്‍വമേഖലകളിലും പ്രകടമായ പ്രവാസികളുടെ പങ്കിനെ കുറച്ചുകാണരുതെന്നും ഇദ്ദേഹം പറഞ്ഞു. പ്രവാസികൾക്കായുള്ള കപ്പല്‍ സര്‍വീസ്, എയര്‍കേരള എന്നിവ ഇല്ലാതായിപ്പോയതിന്റെ കാരണം കണ്ടെത്തുക, കാലഹരണപ്പെട്ട ഇന്തോ-യുഎഇ വിമാനയാത്രാ കരാര്‍ പുതുക്കുക, പ്രവാസികൾക്ക് വോട്ടവകാശം നൽകുക, പ്രശ്‌ന പരിഹാരത്തിന് സംയുക്‌ത നീക്കം നടത്തുക, പ്രവാസി പ്രശ്‌നങ്ങൾക്കായി ലോക്‌സഭയിലും രാജ്യസഭയിലും രാഷ്‌ട്രീയം മറന്ന് ജനപ്രതിനിധികൾ ഒന്നിക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ആവശ്യങ്ങളും സെമിനാറിൽ ഉയർന്നു.
മാദ്ധ്യമ പ്രവർത്തകരായ എൽവിസ് ചുമ്മാർ, സഹൽ സി മുഹമ്മദ്, എംസിഎ നാസർ തുടങ്ങിയവർ സംസാരിച്ച സെമിനാറിൽ അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലുങ്ങല്‍, അഷറഫ് പൊന്നാനി, ടി ഹിദായത്തുല്ല, അഹമ്മദ്, യേശുശീലന്‍, ജോണ്‍ പി വര്‍ഗീസ്, എഎം അന്‍സാര്‍ എന്നിവരും പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സി എച്ച് യൂസുഫ് സ്വാഗതവും ട്രഷറര്‍ അഹമ്മദ് ബല്ലാകടപ്പുറം നന്ദിയും പറഞ്ഞു.

പ്രവാസി വോട്ടവകാശം, സീസൺ സമയത്തെ അനിയന്ത്രിത വിമാന നിരക്ക് എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഡയസ്‌പോറ ഇന്‍ ഡല്‍ഹി’ സമ്മിറ്റ് ഡിസംബർ അഞ്ചിന് ഡെൽഹി കോൺസ്‌റ്റിറ്റൂഷൻ ക്ളബ് ഹാളിൽ നടക്കും. സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തേ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി വയനാട് ദുരന്തത്തിന്റെ പാശ്‌ചാത്തലത്തിലാണ് ഡിസംബറിലേക്കു നീട്ടിവച്ചത്.
SCIENCE NEWS | ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം; ഭാവിയിൽ അഭയ കേന്ദ്രമായേക്കും