ടെൽ അവീവ്: ഗൾഫ് രാജ്യങ്ങളിലെ ഇറാൻ സംഘർഷം അഞ്ചാം ദിനത്തിലേക്ക് കടന്നു. കുവൈത്തിൽ ഷെൽ ചില്ലുകൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ ഷെൽ ചില്ലുകൾ വീണതിനെ തുടർന്ന് 11 വയസുകാരി മരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്‌താവ് അറിയിച്ചു.
”ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി”- കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്‌താവ് ഡോ. അബ്‌ദുള്ള അൻസന്ദ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുൾപ്പടെ കുടുംബത്തിലെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ, ദുബായിലെ യുഎസ് കോൺസുലേറ്റ് ആക്രമിക്കാനും യുഎസ് ശ്രമം നടത്തി. കോൺസുലേറ്റിന് സമീപമുള്ള പ്രദേശത്ത് നിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. തീപിടിത്തം നിയന്ത്രിക്കാൻ സാധിച്ചതായി ദുബായ് അധികൃതർ അറിയിച്ചു. സൗദി അറേബ്യയുടെ തലസ്‌ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണം നടന്നിരുന്നു.
അതിനിടെ, പശ്‌ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം തുറന്നു. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവർത്തനം.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































