കൊച്ചി: കേരളത്തിന് അധിക വാക്സിൻ നൽകിയതായി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം കേരളത്തിന് 60 ശതമാനം അധിക കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ ആണ് അറിയിച്ചത്.
ജനസംഖ്യ അടിസ്ഥാനത്തിൽ ജൂലായ് മാസത്തിൽ കേരളത്തിന് നൽകേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്സിൻ ആയിരുന്നു. എന്നാൽ 61,36,720 ഡോസ് വാക്സിൻ നൽകിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു.
കേരളത്തിൽ 55 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ദേശീയ തലത്തിൽ ഇത് 42 ശതമാനം മാത്രമാണ്. കേരളത്തിൽ 22 ശതമാനം പേർ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചു. ദേശീയ തലത്തിൽ ഇത് 12 ശതമാനം മാത്രമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. കേരളത്തിന് അനുവദിക്കുന്ന വാക്സിന്റെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ഡോ. കെപി അരവിന്ദൻ നൽകിയ ഹരജിയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Most Read: ഇ ബുൾജെറ്റിന്റെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കീഴിൽ






































