ഇ ബുൾജെറ്റിന്റെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കീഴിൽ

By News Desk, Malabar News
Ajwa Travels

കണ്ണൂർ: ആർടിഒ ഓഫീസിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ പേരിൽ അറസ്‌റ്റ്‌ ചെയ്‌ത ഇ ബുൾ ജെറ്റ് വ്‌ളോഗർമാർക്കെതിരെ കുറ്റപത്രവുമായി ആർടിഒ. ഇവരുടെ വാഹനം അപകടം വരുത്തിയേക്കാവുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചുവെന്നും ഇത് നിയമലംഘനമാണെന്നും കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു.

1988ലെ മോട്ടോർ വാഹന നിയമവും കേരള മോട്ടോർ നികുതി നിയമവും ഇ ബുൾ ജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് ആർടിഒ കുറ്റപത്രം സമർപ്പിക്കുക. ഇതോടെ ഇ ബുൾ ജെറ്റ് വാഹനം കോടതിയുടെ അധീനതയിലാകും.

വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്‌തു, എൽഇഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർടിഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

നികുതി നിയമവുമായി ബന്ധപ്പെട്ടാണ് മറ്റൊരു കുറ്റം. നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദങ്ങൾ വീഴ്‌ച വരുത്തി. വാഹനം ഭേദഗതി ചെയ്‌തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുൾപ്പടെ കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

അതേസമയം, ഇവരുടെ വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് പതിപ്പിച്ചു. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് ആവശ്യം.

Also Read: തിയേറ്റർ ഉടമകൾ പ്രതിസന്ധിയിൽ; അടിയന്തിര യോഗം വിളിച്ച് ഫിയോക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE