എംവിഡിയ്‌ക്ക്‌ എതിരായ ഹരജി; ഇ- ബുൾ ജെറ്റിന് ഹൈക്കോടതിയില്‍ തിരിച്ചടി

By Web Desk, Malabar News
E-Bull-Jet granted bail
Ajwa Travels

കൊച്ചി: വിവാദ വ്ളോഗര്‍മാരായ ഇ- ബുൾ ജെറ്റ് സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഇ- ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് നടപടിയെ ചോദ്യം ചെയ്‌ത്‌ സഹോദരങ്ങള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. എബിൻ വർഗീസ് നൽകിയ ഹരജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.

വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിൾ ബെഞ്ച് നിരാകരിച്ചു. നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ മോർട്ടോർ വാഹന വകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. നിയമ വിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മോർട്ടോർ വാഹന വകുപ്പ് നേരത്തെ റദ്ദാക്കിയത്.

വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്‌ളോഗര്‍ സഹോദരൻമാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ, ഇവര്‍ നല്‍കിയ വിശദീകരണം തൃപ്‍തികരം അല്ലാത്തതിനാൽ ആയിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിയത്.

ആറ് മാസത്തേക്കായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിയത്. നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വ്യക്‌തമാക്കിയത്. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പോലീസ് ഇവ‍ർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Health News: വിറ്റാമിന്‍ ‘എ’ അഭാവം ഉള്ളവർക്കായി ഒരു ഡയറ്റ് പ്ളാൻ; ഇവ ഉള്‍പ്പെടുത്താം

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE