തിയേറ്റർ ഉടമകൾ പ്രതിസന്ധിയിൽ; അടിയന്തിര യോഗം വിളിച്ച് ഫിയോക്

By Team Member, Malabar News
Film Theater In Kerala

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ മേഖലയിൽ ഉണ്ടായ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. യോഗത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യം സംബന്ധിച്ച് ചർച്ച നടത്തും. കോവിഡ് വ്യാപനവും, ലോക്ക്ഡൗണും മൂലം തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ടെന്നാണ് സംഘടന വ്യക്‌തമാക്കുന്നത്‌.

നിലവിൽ തിയേറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും, ലോണുകൾ തിരിച്ചടക്കാൻ പോലും സാധിക്കാത്ത അവസ്‌ഥയിലാണ്‌ തിയേറ്റർ ഉടമകളെന്നും സംഘടന നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌. കൂടാതെ തിയേറ്റർ വിറ്റ് നടപടികൾ ഒഴിവാക്കാനുള്ള സാഹചര്യവും നിലവിലില്ലെന്നും സംഘടന കൂട്ടിച്ചേർത്തു.

തിയേറ്റർ ഉടമകൾ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിന് ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. സിനിമ മേഖലയിൽ കോവിഡ് മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് നേരത്തെ തന്നെ ഫിയോക് ആവശ്യപ്പെട്ടിരുന്നു.

Read also: ആൾക്കൂട്ടം നിയന്തിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണം; ഹൈക്കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE