കോഴിപ്പങ്ക് വീഡിയോ പുറത്തിറങ്ങുന്നു

By Trainee Reporter, Malabar News
Muhsin_Parari_Malabar News
Muhsin Parari
Ajwa Travels

കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത ദൃശ്യവല്‍ക്കാനൊരുങ്ങി മുഹ്‌സിന്‍ പരാരി. വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് വീഡിയോ പൂര്‍ത്തിയായതായി മുഹ്‌സിന്‍ അറിയിച്ചു. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് പരാരി ഈ വിവരം പുറത്തുവിട്ടത്. റൈറ്റിംഗ് കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലൂടെ മ്യൂസിക് വീഡിയോ പുറത്തിറക്കുമെന്നും പരാരി പറഞ്ഞു.

‘കോഴിപ്പങ്ക് ‘ എന്ന സച്ചിദാന്ദൻ കവിത അവലംബമാക്കിയുള്ള music video തയാറായ വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. വൈകാതെ…

Posted by Muhsin Parari on Friday, September 11, 2020

7 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പ്രോജക്‌ടാണ് ഇപ്പോള്‍ നടക്കുന്നത്. ശ്രീനാഥ് ഭാസിയും ശേഖര്‍ മേനോനും വീഡിയോയില്‍ പ്രധാനവേഷങ്ങളിലെത്തും. മ്യൂസിക്കല്‍ വീഡിയോയുടെ ആകാംക്ഷയുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം ലഭിക്കുന്നത്. തല്ലുമാല, ഹലാല്‍ ലവ് സ്‌റ്റോറി, വാരിയംകുന്നന്‍ എന്നീ സിനിമകളാണ് മുഹ്‌സിന്‍ പരാരിയുടെ വരാനിരിക്കുന്ന സിനിമകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE