കൊച്ചി: പ്രമുഖ നടി കെപിഎസി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കൂടുതൽ മെച്ചപ്പെട്ട ചികിൽസക്കായി കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കരൾ മാറ്റി വെക്കേണ്ടി വരുമെന്നും അധികൃതർ പറയുന്നു. പ്രായവും ആരോഗ്യസ്‌ഥിതിയും പരിഗണിച്ച് മാത്രമേ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ.
Also Read: ജോജുവുമായി സിപിഎം ഒത്തുകളിയെന്ന് കോൺഗ്രസ്; പ്രതികൾ കീഴടങ്ങി







































