തൃശൂർ: നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ പ്രതിഭാധനയായ അഭിനേത്രി കെപിഎസി ലളിത ഇനി ആരാധക ഹൃദയത്തിൽ അണയാത്ത ദീപമായി നിലകൊള്ളും. വൈകിട്ട് ആറ് മണിയോടെ തൃശൂർ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ‘ഓര്‍മ’ എന്ന വീട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചിതക്ക് തീ പകര്‍ന്നു. മതാചാര പ്രകാരമാണ് സംസ്‌കാരം നടത്തിയത്.
വൻ ജനാവലിയാണ് മലയാളികളുടെ മഹാനടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നത്. മണിയന്‍പിള്ള രാജു, അലന്‍സിയര്‍, ടിനി ടോം, ഇടവേള ബാബു, കവിയൂര്‍ പൊന്നമ്മ, സംവിധായകന്‍ ജയരാജ് തുടങ്ങി സിനിമയിലെയും നാടകത്തിലെയും നിരവധി സഹപ്രവര്‍ത്തകർ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയിരുന്നു.
കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം 11.30ഓടെയാണ് ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നത്.
ഇന്നലെ രാത്രി 10.20നാണ് മലയാളികളെയാകെ കണ്ണീരിലാഴ്‌ത്തി മലയാളത്തിന്റെ മഹാനടി അരങ്ങൊഴിഞ്ഞത്. തൃപ്പൂണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ അപ്പാർട്മെന്റ്സിൽ, മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തിനും പ്രമേഹത്തിനും ചികിൽസയിൽ ആയിരുന്നു ലളിത. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ ആയിരിക്കെ ആണ് മരണം.
Most Read: കെപിഎസി ലളിത; ‘ഓർമ’യിലേക്ക് അവസാന യാത്ര