സസ്‌പെൻസ് നിറച്ച് ‘ലാൽബാഗ്’ ടീസർ; റിലീസ് മേയ് 28ന്

By Staff Reporter, Malabar News
lalbagh movie
Ajwa Travels

പ്രശാന്ത് മുരളി കഥ, തിരക്കഥ, സംഭാഷണമൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ‘ലാൽബാഗി’ന്റെ ടീസർ പുറത്തിറങ്ങി. മംമ്ത മോഹൻദാസ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം മെയ് 28ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പുറത്തിറങ്ങും.

‘പൈസ പൈസ’ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സെലിബ്സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമിക്കുന്ന ‘ലാൽബാഗ്’ ത്രില്ലർ സ്വഭാവമുള്ള ഒരു കുടുംബ ചിത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വെക്കുന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബെംഗളൂരുവിൽ ജോലി നോക്കുന്ന മലയാളി നഴ്‌സായാണ് ചിത്രത്തിൽ മംമ്ത എത്തുന്നത്. പൂർണമായും ബെം​ഗളൂരുവിൽ ആയിരുന്നു ‘ലാൽബാഗി’ന്റെ ചിത്രീകരണം.

രാഹുൽ രാജാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ആൻറണി ജോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ രാഹുൽ മാധവ്, സിജോയ് വർഗീസ്, നേഹ സക്‌സേന, നന്ദിനി റായ്, രാഹുൽ ദേവ് ഷെട്ടി തുടങ്ങിയവരും അണിനിരക്കുന്നു.

Read Also: മൂന്ന് ഗിന്നസ് റെക്കോർഡ് നേടിത്തന്ന കാർക്കൂന്തലിന് വിട; 12 വർഷത്തിന് ശേഷം മുടി വെട്ടി നിലാൻഷി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE