തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സ്‌ഥാനാര്‍ഥി കോവിഡ് ബാധിച്ചു മരിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ സ്വതന്ത്ര സ്‌ഥാനാര്‍ഥി എസ് ഫ്രാന്‍സിസ് ആണ് മരിച്ചത്. അതേസമയം വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടന്നതിനാല്‍ ഇന്നലെ വൈകിട്ട് മൂന്നിനു ശേഷം കോവിഡ് സ്‌ഥിരീകരിച്ചവര്‍ വോട്ട് ചെയ്യുന്നതിനായി ഇനിയുള്ള ഒരു മണിക്കൂറിനിടെ ബൂത്തിലെത്തണം. ഇത്തരത്തില്‍ വോട്ട് ചെയ്യാനെത്തുന്നവരും ബൂത്തിനുള്ളിലുള്ള വ്യക്‌തികളും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം.
Read also: ആദ്യഘട്ട തിരഞ്ഞെടുപ്പ്; പോളിംഗ് 60 ശതമാനത്തിന് മുകളിലെത്തി







































