ആദ്യഘട്ട തിരഞ്ഞെടുപ്പ്; പോളിംഗ് 60 ശതമാനത്തിന് മുകളിലെത്തി

By Team Member, Malabar News
Malabarnews_polling
Representational image
Ajwa Travels

തിരുവനന്തപുരം : ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിലെ പോളിംഗ് 60 ശതമാനത്തിന് മുകളിലെത്തി. നിലവില്‍ 63.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പോളിംഗ് നടന്ന ജില്ലയായി ആലപ്പുഴ ഇപ്പോഴും മുന്നില്‍ തുടരുകയാണ്. 66.87 ശതമാനം പോളിംഗാണ് ആലപ്പുഴ ജില്ലയില്‍ ഇതുവരെ നടന്നത്. ഏറ്റവും കുറവ് രേഖപ്പെടുത്തുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 59.74 ശതമാനം ആണ് തിരുവനന്തപുരത്ത് ഇതുവരെ രേഖപ്പെടുത്തിയ പോളിംഗ്.

കൊല്ലം ജില്ലയില്‍ 63.95 ശതമാനവും, പത്തനംതിട്ട ജില്ലയില്‍ 62.51 ശതമാനവും, ഇടുക്കി ജില്ലയില്‍ 65.12 ശതമാനവുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ അനുഭവപ്പെടുന്ന തിരക്ക് ഉച്ചക്ക് ശേഷവും തുടരുന്നുണ്ട്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലും സമ്മതിദാന അവകാശം നിറവേറ്റാന്‍ ആളുകള്‍ മടി കാണിക്കാതെ മുന്നോട്ട് വരുന്നതിന്റെ സൂചനയാണ് ഇത്.

ചില പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചത് ഒഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും വോട്ടെടുപ്പില്‍ ഉണ്ടായിട്ടില്ല. കൂടാതെ സാമൂഹിക അകലം പാലിക്കുന്നതില്‍ പലയിടത്തും വീഴ്‌ചകളും ഉണ്ടായിട്ടുണ്ട്.

Read also : ഗ്വാളിയോറും ഓർച്ചയും യുനെസ്‌കോയുടെ പൈതൃക നഗര പട്ടികയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE