മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പുറത്തു വിട്ടു. മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ആകെയുള്ള 32 ഡിവിഷനുകളിൽ 22 എണ്ണത്തിലാണ് ലീഗ് മൽസരിക്കുന്നത്. 10 സീറ്റിൽ പുരുഷൻമാരും ബാക്കി സ്ത്രീകളുമാണ് മൽസരിക്കുന്നത്. ഇരുവിഭാഗത്തിലും ഓരോ സീറ്റ് വീതം എസ്.സി സംവരണമാണ്. ഇത്തവണ പുതുമുഖങ്ങൾക്കാണ് ലീഗ് കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്. നിലവിലെ ലീഗ് അംഗങ്ങളിൽ നാല് പേർ മാത്രമാണ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
Also Read: ഇന്റർനെറ്റ് ദുരുപയോഗം; രക്ഷിതാക്കൾ ശ്രദ്ധിക്കണം; മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം
ജില്ല പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. തിങ്കളാഴ്ച മുതൽ നോമിനേഷൻ നൽകിത്തുടങ്ങുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
സ്ഥാനാർഥികളും ഡിവിഷനുകളും
- ഇസ്മയിൽ പി. മൂത്തേടം- ചോക്കാട്
- അമീർ പാതാരി- ഏലംകുളം
- ടിപി ഹാരിസ് – മക്കരപ്പറമ്പ്
- കെടി അഷറഫ്-എടയൂർ
- എം ഹംസ മാസ്റ്റർ- ആതവനാട്
- ടിപിഎം ബഷീർ- എടരിക്കോട്
- ഫൈസൽ ഇടശ്ശേരി- തിരുനാവായ
- പികെസി അബ്ദുറഹ്മാൻ- കരിപ്പൂർ
- അഡ്വ. പി.വി. മനാഫ്- പൂക്കോട്ടൂർ
- വി.കെ.എം ഷാഫി- നിറമരുതൂർ
- എ.പി. ഉണ്ണികൃഷ്ണൻ- തൃക്കലങ്ങോട് (എസ്.സി ജനറൽ)
- റൈഹാനത്ത് ഗഫൂർ കുറുമാടൻ- എടവണ്ണ
- ശരീഫ ടീച്ചർ- അരീക്കോട്
- ഇകെ. ഹഫ്ലത്ത് ടീച്ചർ- ചങ്ങരംകുളം
- നസീമ അസീസ്- രണ്ടത്താണി
- സമീറ പുളിക്കൽ- വേങ്ങര
- സറീന ഹസീബ്- വെളിമുക്ക്
- ജസീറ മുനീർ- കരുവാരകുണ്ട്
- എം.കെ. റഫീഖ- ആനക്കയം
- കെ. സലീന ടീച്ചർ- ഒതുക്കുങ്ങൽ
- എ. ജാസ്മിൻ -നന്നമ്പ്ര
- ശ്രീദേവി പ്രാക്കുന്നം- പൊൻമുണ്ടം (എസ്.സി വനിത)
കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.