‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ.. പോണോ’- ഷറഫുദ്ദീന്‍; വൈറലായി മമ്മൂട്ടി ചിത്രം

By News Desk, Malabar News
Malabar News_mammootty viral pic
Mammootty@Instagram
Ajwa Travels

മമ്മൂട്ടിയുടെ പുതിയ വര്‍ക്ക്ഔട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റാഗ്രാമില്‍ ‘വര്‍ക്ക് അറ്റ് ഹോം’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. പൊതുവേ വര്‍ക്ക്ഔട്ട് ഫോട്ടോകള്‍ ഒന്നും പങ്കുവെക്കാത്ത മമ്മൂട്ടിയുടെ ചിത്രം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ലോക്ഡോണില്‍ വര്‍ക്ക് ചെയ്തു ഫിറ്റായ ചിത്രത്തില്‍, താരത്തിന്റെ മസിലിനെ കുറിച്ച് തന്നെയാണ് ആരാധകരും മറ്റ് സഹതാരങ്ങളും പ്രശംസിക്കുന്നത്. ടോവിനോ തോമസ് ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആരാധകരാണ് താരരാജാവിന്റെ പോസ്റ്റിനെ 2 മണിക്കൂറിനുള്ളില്‍ പ്രശംസകള്‍ കൊണ്ട് നിറച്ചത്.

ലോക്ഡോണില്‍ 150 ദിവസങ്ങള്‍ വീടിനുള്ളില്‍ ഗെയ്റ്റിന് പുറത്തേക്ക് പോലും ഇറങ്ങാതെ വാപ്പച്ചി പൂര്‍ത്തിയാക്കിയെന്ന് ദുല്‍ഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റ് വര്‍ക്കുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ വര്‍ക്ക് ഔട്ടിലാണെന്നാണ് താരവും പോസ്റ്റില്‍ പറയുന്നത്. 1971 ല്‍ പുറത്തിറങ്ങിയ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തി, പിന്നീട് ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ കടുത്ത ആരാധകരുള്ള താരമായി മാറിയ മമ്മൂട്ടി അടുത്ത മാസം 69 വയസ്സു പൂര്‍ത്തിയാകുന്ന സമയത്താണ് തന്റെ മസില്‍ കാണിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇത്രയേറെ ശരീര സൗന്ദര്യം കാത്തു സൂക്ഷിയ്ക്കുന്ന വ്യക്തി തെന്നിന്ത്യയില്‍ തന്നെ ഇല്ലെന്നാണ് വീണ്ടും ചിത്രം തെളിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE