മതനിന്ദയെന്ന് ആരോപണം; പഞ്ചാബിൽ യുവാവിനെ തല്ലിക്കൊന്നു

By Syndicated , Malabar News
Malappuram youth brutally beaten by friends
Representational Image
Ajwa Travels

ചണ്ഡീഗഡ്: പഞ്ചാബില്‍ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സിഖ് പതാകയെ അപമാനിച്ചുവെന്ന ആരോപണം ഉയർത്തിയാണ് യുവാവിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു യുവാവിനേയും മതനിന്ദ ആരോപിച്ച് പഞ്ചാബില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

സുവര്‍ണ ക്ഷേത്രത്തില്‍ ദൈവനിന്ദ ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഒരു യുവാവിനെ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി സ്‌റ്റാഫും ദര്‍ബാര്‍ സാഹിബിലെ വിശ്വാസികളും ചേർന്ന് തല്ലിക്കൊന്നത്.

വൈകുന്നേരത്തെ പ്രാർഥനാ സമയത്ത് യുവാവ് സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ കടന്ന് വിശുദ്ധസ്‌ഥാനത്തേക്ക് ചാടിക്കയറിയെന്നും സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന വാള്‍ കൈക്കലാക്കാന്‍ ശ്രമിച്ചു എന്നുമാണ് സാക്ഷിമൊഴികള്‍ പറയുന്നത്.

Read also: ആര്‍എസ്എസ് സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ അല്ല; മോഹൻ ഭാഗവത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE