ഇച്ചാക്കക്ക് ലാലുവിന്റെ പിറന്നാളുമ്മ; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

By Staff Reporter, Malabar News
entertainment image_malabar news
Mohanlal, Mammootty
Ajwa Travels

മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതാരം മോഹന്‍ലാല്‍. ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന സിനിമയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മമ്മൂട്ടിക്ക് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ കൊടുത്ത് ലാലേട്ടന്‍ പൊട്ടിച്ചിരിക്കുന്ന ചിത്രം സിനിമപ്രേമികള്‍ക്കും ആരാധകര്‍ക്കും എക്കാലവും പ്രിയപ്പെട്ടതാണ്. ആശംസകളും മാഷപ്പ് വീഡിയോകളുമായി മമ്മൂട്ടിയുടെ പിറന്നാള്‍ ദിനം ആരാധകരും സിനിമാതാരങ്ങളും ആഘോഷം ആക്കുന്നതിനിടെ ആണ് മോഹന്‍ലാലിന്റെ ആശംസകളെത്തിയത്. ലാലേട്ടന് പുറമെ മറ്റ് നിരവധി താരങ്ങളും മമ്മൂട്ടിക്ക് ആശംസകളുമായി എത്തി. മമ്മൂട്ടിയുടെ കവിളില്‍ ഉമ്മ നല്‍കുന്ന മകന്‍ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രത്തിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. തുടര്‍ന്ന് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’യാണ് മമ്മൂട്ടിക്ക് ഒരു കരിയര്‍ ബ്രേക്ക് ആയത്. പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം അദ്ദേഹം സ്വന്തമാക്കി. 49 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ ഇദ്ദേഹത്തെ തേടിയെത്തി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുന്ന ‘ബിഗ് എമ്മു’കളുടെ പരസ്പര സ്‌നേഹത്തെ ആഘോഷം ആക്കുകയാണ് ആരാധകര്‍. ‘വരും കാലങ്ങളില്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ’ എന്ന പ്രാര്‍ഥനകളോടെയാണ് ലാലേട്ടന്‍ മമ്മൂക്കക്ക് ആശംസകള്‍ നേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE