മസ്‍കറ്റ്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കോവിഡ് കേസുകൾ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്.
26 കോവിഡ് മരണങ്ങളാണ് ഈ ദിവസങ്ങളിൽ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്. ഇതുവരെ 2,10,364 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണ സംഖ്യ 2265 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1977 പേര്‍ രാജ്യത്ത് കോവിഡ് മുക്‌തരായി.
ഇതോടെ രോഗ മുക്‌തരായവരുടെ ആകെ എണ്ണം 1,94,950 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 77 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 673 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിൽസയിലുള്ളത്. ഇവരില്‍ 238 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
Also Read: കൂറ്റൻ തിരമാലകൾ, കൂരിരുട്ട്; മരണ മുനമ്പിൽ ഒൻപത് മണിക്കൂർ; ബാർജിലെ അതിജീവനം