കാസർഗോഡ്: ഓക്സിജൻ ക്ഷാമത്തെ തുടർന്ന് കിംസ് സൺറൈസ് ആശുപത്രിയിൽ നിന്ന് കോവിഡ് രോഗികളെ മാറ്റി. ഉച്ചയോടെ നിലവിലുള്ള ഓക്സിജൻ തീരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് എട്ട് കോവിഡ് രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്.
അടിയന്തിരമായി ഓക്സിജൻ ലഭ്യമാക്കാനായി നടപടി എടുത്തിരുന്നു എന്നും ഓക്സിജൻ സിലിണ്ടറുകൾ എത്താൻ വൈകിയാൽ ഉണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് രോഗികളെ മാറ്റിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
ജില്ലയിലേക്ക് കണ്ണൂരിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് നിലവിൽ ഓക്സിജൻ എത്തിച്ചിരുന്നത്. എന്നാൽ മംഗലാപുരത്ത് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് നിയന്ത്രണമുണ്ട്. വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിര ഇടപെടൽ നടത്തിയിട്ടുണ്ട്.
Read also: സംസ്ഥാന മന്ത്രിസഭ; രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് കെ മാണി







































