തെലുങ്കില്‍ അയ്യപ്പനാകാന്‍ പവന്‍ കല്യാണും, കോശിയാകാന്‍ കിച്ച സുദീപും

By Team Member, Malabar News
Malabarnews_ayyappanum koshiyum
Representational image
Ajwa Travels

മലയാളത്തില്‍ പൃഥ്വിരാജും, ബിജു മേനോനും തകര്‍ത്താടിയ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. തെലുങ്കില്‍ ഇരു കഥാപാത്രങ്ങളെയും ആരായിരിക്കും ചെയ്യുക എന്ന കാര്യത്തില്‍ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം അണിയറ പ്രവര്‍ത്തകരുടെ വാക്കുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. മലയാളത്തില്‍ ബിജു മേനോന്‍ അഭിനയിച്ച അയ്യപ്പന്‍ എന്ന കഥാപാത്രമായി തെലുങ്കില്‍ എത്തുന്നത് പവന്‍ കല്യാണ്‍ ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്‌ഥിരീകരിച്ചു.

അയ്യപ്പന്‍ നായരായി പവന്‍ കല്യാണ്‍ എത്തുമ്പോള്‍ കോശിയെന്ന പൃഥ്വിരാജ് കഥാപാത്രമായി ആരായിരിക്കും തെലുങ്കില്‍ വേഷമിടുക എന്നതാണ് ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോശിയായി ചിത്രത്തില്‍ വേഷമിടുന്നത് കിച്ച സുദീപ് ആണെന്നാണ് വിവരം. ഇത് സംബന്ധിച്ച് അണിയറ പ്രവര്‍ത്തകരില്‍ നിന്നും സ്‌ഥിരീകരണം ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷ.

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് സംവിധാനം നിര്‍വഹിക്കുന്നത് സാഗര്‍ കെ ചന്ദ്രയാണ്. സിതാര എന്റര്‍ടൈൻമെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് തമന്‍ ആണ്. മലയാളത്തിലെ കഥ അതേപോലെ നിലനിര്‍ത്തിയാണ് ചിത്രം തെലുങ്കില്‍ ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് അയ്യപ്പനും കോശിയും.

Read also : വേടൻ വീണ്ടും; മൂർച്ചയേറും വാക്കുകളുമായി ‘ഭൂമി ഞാൻ വാഴുന്നിടം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE